ടീമിനെ പരിജയപ്പെടാം :സ്പെയിന്‍

സ്പെയിൻ

ഫിഫ റാങ്കിങ് : 8

പരിശീലകൻ : ജുലെൻ ലോപെറ്റഗ്വി

പ്രധാനതാരം : സെർജിയോ റാമോസ്

കരുത്തരുടെ കൂട്ടമാണ് സ്‌പെയിൻ. കിരീടം കയ്യിലാക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ മുൻപന്തിയിലുള്ള ടീമുകളിലൊന്ന്. പ്രതിഭകളുടെ ധാരാളിത്തം കാരണം പെഡ്രോ, മൊറാട്ട, അലൊൻസോ തുടങ്ങി ഒരുപിടി പ്രമുഖരെ ടീമിൽ ഉൾപെടുത്താൻ സ്പെയിനിന്‌ കഴിഞ്ഞിട്ടില്ല. യുവരക്തങ്ങളായ ഇസ്‌കോ, അസെൻസിയോ, അസ്പാസ് തുടങ്ങിയവർക്കൊപ്പം ഇനിയേസ്റ്റ, റാമോസ്, പിക്വെ തുടങ്ങിയ പരിചയസമ്പന്നരും അണിചേരുന്ന സ്‌പെയിൻ ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണെന്നതിൽ തർക്കമില്ല. ബാഴ്സയുടെയും റയലിന്റെയും ജേഴ്‌സി അണിഞ്ഞിട്ടുള്ള ചുരുക്കം കളിക്കാരിൽ ഒരാളായ പരിശീലകൻ ജുലെൻ 1994 ലോകകപ്പിലെ സ്‌ക്വാഡിൽ അംഗമായിരുന്നു. കാളപ്പോരിന്റെ നാട്ടുകാർക്ക് 2010 ലെ കിരീടനേട്ടം ആവർത്തിക്കാൻ കഴിയുമോയെന്ന് കണ്ടറിയാം. കസിയസ് കഴിഞ്ഞാൽ സ്പെയിനിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമായ സെർജിയോ റാമോസിന്റെ നേതൃത്വവും സ്പെയിനിന്‌ ഊർജം പകരും. കടപ്പാട്. അഖിലേന്ത്യാവാട്സാപ്പ്‌

Comments