ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള ഗോള്‍ സ്കോറിംഗ് റെക്കോര്‍ഡില്‍ ബ്രസീലിന്റെ ഇതിഹാസ സ്ട്രൈക്കര്‍ സാക്ഷാല്‍ റൊണാള്‍ഡോയെയും മെസ്സി മറികടന്നു. ഇന്ന് നടന്ന ഹെയ്തിക്കെതിരായ സൗഹൃദ മത്സരത്തില്‍ നേടിയ ഹാട്രിക്കോടെയാണ് മെസ്സി റൊണാള്‍ഡോയെ മറികടന്നത്. റൊണാള്‍ഡോ 62 ഗോളുകളാണ് ബ്രസീലിന്റെ ജേഴ്സിയില്‍ നേടിയിരുന്നത്.
മെസ്സിയുടെ ഇന്നത്തെ ഹാട്രിക്കോടെ മെസ്സിക്ക് 64 ഗോളുകളായി. ലാറ്റിനമേരിക്കയില്‍ ഇനി മെസ്സിക്ക് മുന്നില്‍ പെലെ മാത്രമെ ഉള്ളൂ. 77 ഗോളുകളാണ് പെലെ രാജ്യാന്തര മത്സരങ്ങളില്‍ നേടിയുട്ടുള്ളത്. 124 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ 64 ഗോളുകള്‍. ഇന്നത്തെ മത്സരത്തോടെ അര്‍ജന്റീനയുടെ 100 ഗോളുകളില്‍ പങ്കെന്ന നേട്ടത്തിലും മെസ്സി എത്തി. 64 ഗോളുകളും 38 അസിസ്റ്റുമായാണ് മെസ്സി ഈ നേട്ടത്തില്‍ എത്തിയത്.

Comments
Post a Comment