പോർച്ചുഗൽ
ഫിഫ റാങ്കിങ് : 4
പരിശീലകൻ : ഫെർണാണ്ടോ സാന്റോസ്
പ്രധാനതാരം : ക്രിസ്ത്യാനോ റൊണാൾഡോ
യുസേബിയോയുടെ നാട്ടുകാർ അധികം അവകാശവാദങ്ങളൊന്നും ഇല്ലാതെയാണ് വേൾഡ് കപ്പിനെത്തുന്നത്. 2016 യൂറോ ജേതാക്കളായ പലരെയും സാന്റോസ് റഷ്യയിലേക്ക് പരിഗണിച്ചിട്ടില്ല. ടീം തെരഞ്ഞെടുപ്പിലെ പരീക്ഷണങ്ങൾ ലോകകപ്പിൽ തിരിച്ചടിയാവുമോ എന്ന ഭയം പോർച്ചുഗീസ് മാധ്യമങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞു. ക്രിസ്ത്യാനോ റൊണാൾഡോയുടെ വ്യക്തിപ്രഭാവം ടീമിനെ കരുത്തരാക്കുന്നു. മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ മികച്ച കളി പുറത്തെടുത്ത ബെർണാണ്ടോ സിൽവയ്ക്കാവും റോണോയ്ക്ക് പന്തെത്തിച്ചുകൊടുക്കാനുള്ള ചുമതല. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി പെപെ നയിക്കുന്ന പ്രതിരോധവും മികച്ചതുതന്നെ. ഇതുവരെ ലോകകപ്പിന്റെ ഫൈനലിൽ എത്താൻ കഴിഞ്ഞിട്ടില്ലാത്ത പറങ്കിപ്പടയുടെ മികച്ചനേട്ടം 1996 ലോകകപ്പിൽ നേടിയ മൂന്നാംസ്ഥാനമാണ്. സ്പെയിനിനൊപ്പം പോർച്ചുഗൽ അവസാനപതിനാറിൽ ഇടംപിടിക്കും എന്ന് തന്നെ കരുതാം.
കടപ്പാട്. അഖിലേന്ത്യാവാട്സാപ്പ്

Comments
Post a Comment