എന്തുകൊണ്ട് ബ്രസീൽ ലോകകപ്പ് നേടുമെന്ന് പറയുന്നു?!

ലോകകപ്പിന് മുന്നോടിയായുളള സന്നാഹ മത്സരത്തില്‍ ഓസ്ട്രിയയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍. മുന്നേറ്റ നിരയിലെ മൂന്ന് സൂപ്പര്‍ താരങ്ങളായ നെയ്മര്‍, കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ ഗോളുകളാണ് ബ്രസീലിന്റെ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തുണയായത്.പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം കളത്തിന് പുറത്തിരിക്കേണ്ടി വന്ന സൂപ്പര്‍ താരം നെയ്മര്‍ തന്റെ തിരിച്ചുവരവിലെ രണ്ട് മത്സരത്തിലും ഗോളടിച്ചത് ബ്രസീല്‍ ആരാധകര്‍ക്ക് വമ്പന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. 36ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ നെയ്മറിന്റെ വകയായിരുന്നു. മത്സരത്തിന്റെ 63ാം മിനുട്ടിലായിരുന്നു ഓസ്ട്രിയന്‍ പ്രതിരോധ താരത്തെ കബളിപ്പിച്ച് നെയ്മര്‍ ഗോള്‍ നേടിയത്.69ാം മിനുട്ടില്‍ കുട്ടീഞ്ഞോയാണ് ബ്രസീലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

ഇതോടെ ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഒറ്റ സന്നാഹ മത്സരത്തിലും തോല്‍ക്കാതെയാണ് ബ്രസീല്‍ റഷ്യയിലെത്തുന്നത്. ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് മഞ്ഞപ്പടയുടെ ആദ്യ മത്സരം. രണ്ടാം മത്സരം 22ന് കോസ്റ്ററിക്കയുമായും മൂന്നാം മത്സരം 27ന് സെര്‍ബിയയുമായാണ് ബ്രസീലിന്റെ ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍.

Comments