ടീമിനെ പരിചയപ്പെടാം :ഇറാന്‍

ഇറാൻ

ഫിഫ റാങ്കിങ് : 36

പരിശീലകൻ : കാർലോസ് ക്വിറോസ്

പ്രധാനതാരം : സർദാർ അസ്മൗൻ

ഏഷ്യയിലെ ഏറ്റവുമുയർന്ന റാങ്കിങ്ങിനുടമകളായ ഇറാന് ഗ്രൂപ്പ് ഘട്ടം വെല്ലുവിളികൾ നിറഞ്ഞതാണ്. മൊറോക്കോയെ കീഴ്പ്പെടുത്താൻ കഴിഞ്ഞാലും സ്‌പെയിൻ പോർച്ചുഗൽ എന്നീ വമ്പന്മാരിൽ ഒരാളെ അട്ടിമറിക്കാൻ കഴിഞ്ഞാലേ ഇറാന് മുന്നോട്ടുള്ള യാത്ര സാധ്യമാകൂ. 2010ൽ പോർച്ചുഗലിനെയും 2014ൽ ഇറാനെയും വേൾഡ് കപ്പിനെത്തിച്ച പരിശീലകൻ കാർലോസ് ക്വിറോസിന്റെ തന്ത്രങ്ങളിലാണ് ടീം പ്രതീക്ഷയർപ്പിക്കുന്നത്. ഈ വർഷത്തെ ലോകകപ്പിൽ ഏഷ്യയിൽ നിന്നും ആദ്യം ടിക്കറ്റുറപ്പിച്ച ഇറാൻ ഗ്രൂപ്പിലെ കരുത്തർക്ക് വെല്ലുവിളി നൽകാൻ തക്ക ശേഷിയുള്ളവരാണ്. നാല് തവണ ലോകകപ്പിൽ പങ്കെടുത്ത ഏഷ്യൻ കരുത്തർക്കിതുവരെ ആദ്യറൗണ്ട് കടക്കാൻ കഴിഞ്ഞിട്ടില്ല. വിഖ്യാത ഇറാൻ താരം അലി ദായിയുടെ പിൻഗാമിയെന്ന് വാഴ്ത്തപ്പെടുന്ന സർദാർ അസ്മൗനാണ് ടീമിന്റെ കുന്തമുന. റഷ്യൻ ക്ലബ്ബായ റൂബിൻ കസാന്റെ താരമായതിനാൽ സർദാറിന് റഷ്യയിലെ കാലാവസ്ഥ സുപരിചിതമാണ്.

കടപ്പാട്. അഖിലേന്ത്യവാട്സാപ്പ്‌

Comments