റാമോസിനെതിരെ നടപടി ആവശ്യപ്പെട്ട് യുവേഫക്കും ഫിഫക്കും ചെയ്ഞ്ച് ഓര്‍ഗ് വെബ്സൈറ്റ് വഴി 3 ലക്ഷത്തിൽ അധികം പേര് ഒപ്പിട്ട പരാതി. യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലായെ റയല്‍ നായകന് സെര്‍ജിയോ റാമോസ് ഫൗള്‍ വെച്ച് വീഴ്ത്തിയത് ആണ് പരാതി നൽകാൻ ഇടയാക്കിയത്. സലാഹ് പരിക്കേറ്റ് പോയതോടെയാണ് തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് തങ്ങൾക്ക് നഷ്ടം ആയതെന്ന് ലിവർപൂൾ ആരാധകർ വിശ്വസിക്കുന്നു. രമോസിനെതിരെയുള്ള പരാതിയിൽ രമോസ്ന്റെ മുൻകാല ചെയ്തികളെയും വിവരിക്കുന്നുണ്ട്. ഇതിനോടകം മൂന്ന് ലക്ഷത്തി എഴുപതിനായിരത്തിൽ അധികം പേർ പരാതിയിൽ ഒപ്പു വെച്ചിട്ടുണ്ട്.
5 ലക്ഷം ഒപ്പുകളാണ് അവരുടെ ടാർഗറ്റ്. റാമോസിനെതിരെ സമുഹമാധ്യമങ്ങളില്‍ ഇപ്പോഴും വലിയ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് അത് ഫുട്ബോളല്ല, റെസ്ലിംഗാണെന്നാണ് അഭിപ്രായപ്പെട്ടത്. ഫൗളിനൊടുവില്‍ വീഴാനൊരുങ്ങിയ സലായുടെ കൈ റാമോസ് തന്റെ കയ്യിനുള്ളില്‍ ലോക്ക് ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താരത്തിന്റെ തോള് സ്ഥാനം തെറ്റുകയും ചെയ്തു. പരാതിയിൽ ഈ കാര്യങ്ങൾ എല്ലാം പ്രതിപാദിക്കുന്നുണ്ട്. നേരത്തെ റാമോസിനെതിരെ 100 കോടി യുറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈജിപ്തില്‍ നിന്നുള്ള വക്കീല്‍ ബാസിം വഹ്ബ കേസ് കൊടുത്തിരുന്നു.

Comments
Post a Comment