അടുത്ത മാസം നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് കിരീടമുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ടീമിനൊപ്പം തന്നെ തുടരുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. മുപ്പതു വയസുകാരനായ മെസി ഇതു ചിലപ്പോള്‍ തന്റെ അവസാന ലോകകപ്പാകുമെന്നു മുന്‍പു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് താരം ഈ ലോകകപ്പിനു ശേഷം വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ വന്നത്.എന്നാല്‍ കഴിഞ്ഞ കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു ശേഷം താന്‍ ദേശീയ ടീമില്‍ നിന്നു വിരമിച്ചത് തന്നെ തെറ്റായ തീരുമാനമായെന്നാണ് മെസി പറഞ്ഞത്.
ആ സമയത്ത് വിരമിക്കുകയെന്നത് ശരിയായ തീരുമാനമായെന്നു തോന്നിയെങ്കിലും പിന്നീടത് തെറ്റായെന്നു ബോധ്യമയെന്ന് മെസി പറഞ്ഞു. വിരമിച്ചതിലൂടെ സ്വന്തം സ്വപ്നങ്ങള്‍ക്കു വേണ്ടി പോരാടുന്ന യുവാക്കള്‍ക്കും ആരാധകര്‍ക്കും തെറ്റായ സന്ദേശമാണ് താന്‍ നല്‍കിയതെന്നും മെസി പറഞ്ഞു. നമുക്കെന്താണോ വേണ്ടത് അതിനു വേണ്ടി പോരാടിക്കൊണ്ടേയിരിക്കുകയാണ് വേണ്ടതെന്നും മെസി പറഞ്ഞു. ടിവൈസി സ്‌പോര്‍ടിനു നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ലോകകപ്പിനു മുന്‍പ് ഇനിയും അര്‍ജന്റീനിയന്‍ ടീം മുന്നേറാനുണ്ടെന്നും മെസി പറഞ്ഞു. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, ഐസ്ലന്റ്, നൈജീരിയ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ ഇറങ്ങുന്ന അര്‍ജന്റീനയുടെ 35 അംഗ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇകാര്‍ഡി, ഡിബാല എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പ്രധാന ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തിയ അര്‍ജന്റീന ഫൈനലില്‍ കീഴടങ്ങുകയായിരുന്നു

Comments
Post a Comment