ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ സ്‌പെയ്‌നിനോട് വമ്പന്‍ തോല്‍വി വഴങ്ങിയ അര്‍ജന്റീന ആരാധകരെ നിരാശരാക്കിയിരുന്നു. ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ലോകത്തെമ്പാടും ആരാധകരുള്ള അര്‍ജന്റീന സ്‌പെയ്‌നിനോട് തോറ്റത്. മത്സരത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇറങ്ങിയിരുന്നില്ല. കാലിനുള്ള പരിക്ക് കാരണം മെസ്സിയെ അര്‍ജന്റീന പരിശീലകന്‍ സാംപോളി മത്സരത്തിന് ഇറക്കിയിരുന്നില്ല.എന്നാല്‍, ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജന്റീന ഗോള്‍കീപ്പിങ് ഇതിഹാസം ഹ്യൂഗോ ഗാട്ടി.
കാലിനുള്ള ചെറിയ പരിക്ക് വകവെക്കാതെ മെസ്സി ഇറങ്ങണമായിരുന്നുവെന്നാണ് ഗാട്ടി പറയുന്നത്. അതേസമയം, മെസ്സിയുടെ മൈതാന വൈരി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തരം സാഹചര്യത്തിലായിരുന്നാല്‍ പോലും ദേശീയ ടീമിനൊപ്പം കളിക്കാനിറങ്ങുമെന്നും ഗാട്ടി പറഞ്ഞതായി ഗോള്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.പരിക്കേറ്റതിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ ഇറ്റലിക്കെതിരായ ആദ്യ സൗഹൃദ മത്സരത്തിലും മെസ്സി ഇറങ്ങിയിരുന്നില്ല.

Comments
Post a Comment