ഇനി ഇപ്പൊ എന്ത് ചെയ്യാന്‍ പറ്റും ? എല്ലാം കൈ വിട്ടില്ലേ .

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലടച്ച പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റസമ്മതം നടത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ സ്റ്റീവ് സ്മിത്ത് പിന്തുണയുമായി ക്രിക്കറ്റ് ലോകം. പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് തെളിയുകയും താരങ്ങള്‍ക്കെതിരേ കടുത്ത നടപടികളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും എത്തിയ സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവരാണ് വിവാദ കളിക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

പന്ത് ചുരണ്ടല്‍ വിവാദമായതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്‍വലിച്ച സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നീ താരങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ വഴി ക്രിക്കറ്റ് ലോകം പിന്തുണനല്‍കിയിരിക്കുന്നത്.

താരങ്ങളോട് നാട്ടിലേക്ക് തിരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടതനുസരിച്ച് ഓസ്‌ട്രേലിയയില്‍ വെച്ചാണ് സ്റ്റീവ് സ്മിത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്. താന്‍ ചെയ്തത് വലിയ തെറ്റാണൈന്നും ക്രിക്കറ്റിനെ പ്രണയിക്കുന്ന കുട്ടികള്‍ക്ക് തന്റെ നടപടി തെറ്റായ സന്ദേശം നല്‍കുമെന്നും സ്റ്റീവ് കുറ്റമേറ്റെടുത്തു. ചെയത് തെറ്റിനെല്ലാം മാപ്പെന്നാണ് വിങ്ങിപ്പൊട്ടി അദ്ദേഹം പറഞ്ഞത്.

Comments